അറിയാതെ പോകരുത് പേരയിലയുടെ ഗുണങ്ങൾ
പേരക്കയുടെ ഗുണങ്ങളെക്കുറിച്ച് അറിവുളള നമുക്ക് പേരയില നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിവില്ല.
വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ പേരയിലയിട്ട് വെള്ളം കുടിയ്‌ക്കുന്നത് നല്ലതാണ്
ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പേരയില.
ചർമ്മം, മുടി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായി ഈ ഇല ഉപയോഗിക്കാം.
പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു
പേരയിലയിട്ട ചായ ദിവസേന കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയുന്നതിനും, നല്ല കൊളസ്‌ട്രോൾ ഉയരുന്നതിനും സഹായിക്കും.
ഉണങ്ങിയ പേരയിലകൾ പൊടിച്ച് ചേർത്ത വെള്ളത്തിൽ കുളിയ്‌ക്കുന്നത് ത്വക്കിലെ ചൊറിച്ചിൽ ഇല്ലാതെയാക്കുന്നു.
പേരയില അരച്ച് പുരട്ടുന്നത് മുഖക്കുരു, മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ മുഖത്തിലെ ചുളിവുകൾ എന്നിവ ഇല്ലാതെയാക്കുന്നു.
പേരയിലയിട്ട് തിളപ്പിച്ച വെള്ളം ചുമ, കഫക്കെട്ട് എന്നിവക്ക് ആശ്വാസം നൽകുന്നു.
പേരയില അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി അതിൽ ഉപ്പുപൊടി ചേർത്ത് പല്ലു തേക്കുന്നത് പല്ലിന് നിറം ലഭിക്കാനും വായ്‌നാറ്റം ഇല്ലാതാക്കാനും സഹായിക്കും.
പേരയില അരച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നത് മുടികൊഴിച്ചിലിനും താരൻ മാറാനും നല്ലതാണ്