കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. 

ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ് എന്നിവ കണ്ണിൻെറ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു.

ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്‌സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും.

വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന നിശാന്ധത പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ക്യാരറ്റ് കഴിക്കുന്നത് ഉത്തമമാണ്.

 നട്ട്സ് പ്രായം കൂടുന്നത് മൂലം കണ്ണിന് സംഭവിക്കുന്ന തകരാറുകളെ ഇല്ലാതാക്കുന്നു.

തിമിര സാധ്യത കുറച്ച് കാഴ്ച ശക്തി മെച്ചപെടുത്താന്‍ പയറുവർഗ്ഗങ്ങൾ നല്ലതാണ്.

മുട്ടയുടെ മഞ്ഞക്കരു ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയുടെ ഉറവിടമാണ്. ഇത് കണ്ണുകളുടെ പ്രകാശ നാശത്തെ ചെറുക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നു.

കണ്ണുകളുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ‌സിട്രസ് പഴങ്ങൾ.

ബ്ലൂബെറി  ആരോഗ്യകരവുമായ കാഴ്ചയ്ക്കായി രക്തചംക്രമണം മെച്ചപ്പെടുത്തു

മധുരക്കിഴങ്ങിൽ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നു . ഇത് രാത്രി കാഴ്ച വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു

ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് സാല്‍മണ്‍ മീന്‍. ഇത്  റെറ്റിനയെ ആരോഗ്യകരമായി നിലനിര്‍ത്തി കണ്ണുകളുടെ വരള്‍ച്ച ഒഴിവാക്കുന്നു.