അറിയാം തിനയുടെ ആരോഗ്യ ഗുണങ്ങൾ
തിനയിൽ ധാരാളം പ്രോട്ടീൻ, ഫൈബർ,
ബി കോംപ്ലക്സ് എന്നിവ അടങ്ങിയിരിക്കുന്നു
ചെമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ് തുടങ്ങിയ പോഷകങ്ങളുടെ നല്ല ഉറവിടമാണ് തിന. ആരോഗ്യകരമായ ജീവിതം നിലനിർത്താൻ ഇവ ഉത്തമമാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവ അടങ്ങിയിരിക്കുന്നു
ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും തിന സഹായിക്കും.
പേശികളിൽ അധിക കൊഴുപ്പ് ശേഖരിക്കുന്നത് തടയാൻ തിന സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ, ഹൃദയാഘാതം എന്നിവ ഒഴിവാക്കുന്നു.
അമിനോ ആസിഡുകൾ, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമായതിനാൽ അസ്ഥികളെ സംരക്ഷിക്കുന്നു
തിനകൾ പതിവായി കഴിക്കുന്നത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം, ഗ്യാസ്, വയറുവേദന എന്നിവ തടയുകയും ചെയ്യുന്നു.
സീലിയാക് രോഗം പോലുള്ള ഗ്ലൂറ്റൻ സംബന്ധമായ രോഗങ്ങളുളളവർക്കും തിന അനുയോജ്യമാണ്
തിനയിൽ ധാരാളം നാരുകൾ അടങ്ങിരിക്കുന്നതിനാൽ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നു
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളും ന്യൂട്രാസ്യൂട്ടിക്കലുകളും തിനയിൽ അടങ്ങിയിട്ടുണ്ട്.