അറിയാം മധുര കിഴങ്ങിൻെറ ആരോഗ്യ ഗുണങ്ങൾ

നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞതും രുചികരവുമാണ് മധുരകിഴങ്ങ്

വിറ്റാമിൻ എ, സി, ബി, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവയാൽ സമ്പുഷ്ടമാണ് മധുരകിഴങ്ങ്.

നാരുകൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

മധുരക്കിഴങ്ങിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു അതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

വിറ്റാമിൻ എ യുടെ മികച്ച ഉറവിടമായതിനാൽ ശരീരത്തെ അണുബാധകളിൽ സംരക്ഷിക്കുന്നു.

ചർമ്മത്തിന് തിളക്കം നൽകുന്ന ബീറ്റാ കരോട്ടിൻ ,ആന്റിഓക്‌സിഡന്റുകൾ മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മധുരക്കിഴങ്ങ് പോഷകസമൃദ്ധമാണ്, അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കഴിക്കുന്നത് നല്ലതാണ്.

മധുരകിഴങ്ങിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കുടലിൻെറ ആരോഗ്യത്തിന് നല്ലതാണ്.

തലച്ചോറിൻെറ ആരോഗ്യത്തെ ശക്തിപ്പെടുത്തി ഓർമ്മശക്തി നിലനിർത്തിന്നതിന് സഹായിക്കുന്നു.

മധുരക്കിഴങ്ങിന് ഗ്ലൈസെമിക് സൂചിക കുറവാണ്,അതിനാൽ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതാണ്.